KeralaLatest News

ജോസ് കെ മാണി വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുത്തു; മുന്നണി യോഗത്തിൽ പങ്കെടുക്കാതെ ജോസഫ്

കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുത്തതിന് പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച് പി ജെ ജോസഫ്. പ്രതിഷേധത്തിന്റെ ഭാഗമായി പി ജെ ജോസഫ് മുന്നണി യോഗത്തിൽ നിന്ന് വിട്ടു നിന്നു.

അതേസമയം ഘടക കക്ഷികളുടെ ആഭ്യന്തര തർക്കങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്യരുതെന്ന് നേതൃത്വം നിർദേശം നൽകി. കേരള കോൺഗ്രസ് തർക്കങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

സി എഫ് തോമസും യോഗത്തിന് എത്തിയില്ല. യോഗത്തിൽ പങ്കെടുത്ത മോൻസ് ജോസഫും, ജോയ് എബ്രഹാമും പ്രതിഷേധം നേതൃത്വത്തെ നേരിട്ടറിയിച്ചു. കീഴ് വഴക്കങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ജോയ് എബ്രഹാം കുറ്റപ്പെടുത്തി. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് റോഷി അഗസ്റ്റിൻ നിലപാട് സ്വീകരിച്ചു.

കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഉഭയകക്ഷി ചർച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ അസൗകര്യംമൂലമാണ് പി ജെ ജോസഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button