ഡല്‍ഹി: ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. നെഹ്റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് ആണ് പാര്‍ട്ടി വിട്ടത്. നാളെ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. നേതാവു പോലുമില്ലാത്ത കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്നും താന്‍ പാര്‍ട്ടി വിട്ടതു കൊണ്ട് കോണ്‍ഗ്രസിന് ഒന്നുമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസനനയങ്ങളില്‍ ആകൃഷ്ടനായാണു ബിജെപിയിലേക്കു പോകുന്നത്.
ഭാര്യയും യുപി മുന്‍ എംഎല്‍എയുമായിരുന്ന അമിത സിങും കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിട്ടുണ്ട്. അമേഠി രാജകുടുംബാംഗമായ സഞ്ജയ്, രാജീവ് ഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു. 84ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിങ് 88ല്‍ വിപി സിങിനൊപ്പം പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. 2003ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 98ല്‍ ബിജെപി ടിക്കറ്റില്‍ അമേഠിയില്‍ നിന്നു ജയിച്ചിട്ടുണ്ട്.
’89ല്‍ രാജീവ് ഗാന്ധിയോടും ’99ല്‍ സോണിയ ഗാന്ധിയോടും തോറ്റിരുന്നു. പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ യുപിയിലെ നേതാവായിരുന്നു സഞ്ജയ് സിങിന്റെ ഭാര്യ അമിത. 2 തവണ അമേഠിയില്‍ നിന്ന് എംഎല്‍എ ആയിരുന്നു.അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ്സിങിന് അടുത്ത വര്‍ഷം വരെ കാലാവധിയുണ്ടായിരുന്നു. രാജി ഉപരാഷ്ട്രപതി സ്വീകരിച്ചതായി സഞ്ജയ് സിങ് പറഞ്ഞു.
Post Your Comments