മുംബൈ: കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലാംബ്കര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ റാണെയുടെ അടുത്ത സഹായിയാണ് കാളിദാസ്. മുംബൈയിലെ വഡാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.കാളിദാസിനു പുറമേ ജയ്കുമാര്‍ ഗോള്‍, ഗോപാല്‍ദാസ് അഗര്‍വാള്‍, സുനില്‍ കേദാര്‍ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും 50ഓളം എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയുമായ ഗിരീഷ് മഹാജന്‍ പറഞ്ഞിരുന്നു.മഹാരാഷ്ട്ര നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയി സേവനമനുഷ്ഠിച്ചിട്ടുള്ളവരില്‍ ഒരാളാണ് കാളിദാസ്. 7 തവണ അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 5 തവണ ശിവസേന ടിക്കറ്റിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കാളിദാസ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കൂടാതെ ഏപ്രിലില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.’കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. എന്നാല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വാജ്‌പേയിയുടെ പ്രസംഗങ്ങള്‍ ഞാന്‍ നിരന്തരം ശ്രദ്ധിക്കാറുണ്ടായിരുന്നു”. കാളിദാസ് കോലാംബ്കര്‍ വ്യക്തമാക്കി.
Post Your Comments