ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിന്റേതാണ് നടപടി. പീഡനത്തിനവിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെയാണ് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുെമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി കത്തയിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിയുണ്ടായി. ഭീഷണിയെ തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു കത്ത്.
വാഹനാപകടത്തില്‍ ഗുരതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പെണ്‍കുട്ടിയെ എത്രയും വേഗം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
Post Your Comments