തിരുവനന്തപുരം: കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി സിപിഐ നേതാവിന്റെ മകളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത അടിസ്ഥാ രഹിതം. ബിനോയി വി്ശ്വം എം പി യുടെ മകള്‍ സൂര്യ ബിനോയിയെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകയായി നിയമിച്ചതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാപക പ്രചരണം. അത്തരത്തിലുള്ള ശുപാര്‍ശ പാര്‍ട്ടി നല്‍കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലന്ന് ബിജെപി കേരളഘടകം വ്യക്തമാക്കി.
ശബരിമല സംരക്ഷണ തുടക്കത്തില്‍ തന്നെ ബിജെപി സംസ്ഥാന പ്രസിഡണ്ടിനും മറ്റു നേതാക്കള്‍ക്കുമെതിരെ കേസ് ഫയലാക്കി കടുത്ത ബിജെപി വിരോധം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിഭാഷകയാണ് സൂര്യ ബിനോയ്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തി വരുന്ന കുപ്രചരണങ്ങള്‍ ദുരുദ്ദേശ്യപരവും ശുദ്ധ കളവും ബിജെപിയെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. ഇതിനു പിന്നില്‍ ബിജെപി – സംഘ വിരുദ്ധ ദുഷ്ടലാക്കുകളാണ് ഉള്ളതെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കണമെന്നും ബിജജെപി നേതൃത്വം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന നേതൃത്വം ഹൈക്കോടതിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ പദവിയിലേക്കുള്ള ശുപാര്‍ശ മാത്രമേ അയച്ചിട്ടുള്ളൂ. അത് നിയമിക്കപ്പെടുകയും ചെയ്തു.ഐഐടി പാലക്കാട്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോററ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) എന്നിവയുടെ ഓരോ കേസുകളില്‍ സൂര്യ ബിനോയി ഹൈക്കോടതിയില്‍ ഹാജരായതാണ് വാര്‍ത്തക്ക് അടിസ്ഥാനം.
ഐഐടി പാലക്കാടിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ കേസിലാണ് ഹാജരായത്. ഐഐടി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണ്. ഇതു സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ്. എ ജി ഓഫീസ് ആവശ്യപ്പെട്ടിട്ടാണ് സൂര്യ കേസ്സിന് ഹാജരായത്.
Post Your Comments