Latest NewsSaudi Arabia

പലചരക്ക്‌ കടകളിലെ ബിനാമി ഇടപാട് തടയും; മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതിയുമായി സൗദി

സൗദി: പലചരക്ക്‌ കടകളിലെ ബിനാമി ഇടപാട് തടയാൻ ശക്തമായ നീക്കങ്ങളുമായി സൗദി. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തും. ഇതിനായി ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശീയ സമിതി നീക്കം നടത്തുന്നതായി സമിതി സെക്രട്ടറി ജനറൽ സൽമാൻ അൽ ഹിജാർ വ്യക്തമാക്കി.

ബാങ്കുകളുമായി സഹകരിച്ച് ചെറുകിട, മൈക്രോ റീട്ടെയിൽ പ്രോജക്ടുകൾക്ക് സഹായധന പദ്ധതികൾ കണ്ടെത്തുന്നതിന് ഈ പ്രോഗ്രാം ആഗ്രഹിക്കുന്നുവെന്ന് കിഴക്കൻ മേഖലാ ചേംബറിൽ നടന്ന യോഗത്തിൽ അൽ-ഹിജാർ പറഞ്ഞു. വാണിജ്യതട്ടിപ്പിലൂടെ വിദേശികൾ ഒന്നാകെ കൈവശംവെച്ചിട്ടുള്ള ഇത്തരം മേഖലകളിലേക്ക് സ്വദേശികളെ കടന്നുചെല്ലാൻ പ്രാപ്തരാക്കുന്നതിനായി സർക്കാർ സ്വകാര്യ മേഖലകളിൽനിന്ന്‌ സഹായധനം കണ്ടെത്തുമെന്നും സൽമാൻ അൽ ഹിജാർ പറഞ്ഞു.

എല്ലാ ബഖാലകളിലും സമാന ഷോപ്പുകളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുകയും ചെയ്യും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെയും സൗദി മോണിറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെ ഇലക്‌ട്രോണിക് ബില്ലുകൾ നൽകാനും ഷോപ്പുകളിൽ ബില്ലിങ്ങിനായി പുതിയ സാങ്കേതികവിദ്യ നടപ്പാക്കാനും ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button