തിരുവനന്തപുരം: അമ്പൂരി കൊലക്കേസ് പ്രതി അഖിലിന്റെ വീട്ടില്‍ നിന്നും വിഷം കണ്ടെത്തി. അഖിലിന്റെ വീട്ടില്‍ നടത്തിയ പോലീസ് പരിശോധനയിലാണ് ഒരു കുപ്പി ഫുരിഡാന്‍ കണ്ടെത്തിയത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ വേണ്ടിയാണ് വിഷം വാങ്ങിസൂക്ഷിച്ചതെന്നാണ് അഖില്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇത് രാഖിക്ക് നല്‍കാന്‍ വേണ്ടി വാങ്ങിയിരുന്നതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെ ജയിലിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് അഖില്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് പോലീസ് അഖിലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
അതേസമയം രാഖിയുടെ കൊലപാതകത്തിനു ശേഷം അഖില്‍ ജൂലൈ 20ന് നാട്ടില്‍ എത്തിയിരുന്നതായി് പോലീസ് പറഞ്ഞു. തുടര്‍ന്ന് 22 തിരികെ പോകുകയും ചെയ്തു. ഒളിവില്‍ പോകുന്നതിന് മുമ്പ് അച്ഛനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments