മാവേലിക്കര ∙ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ പ്രഥമപൗരൻ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾക്കു മുൻപിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു കൺമണി. ഡൽഹി പാർലമെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ പരിപാടിയായ ‘ദിവ്യകലാശക്തി’യിൽ കേരളത്തിൽനിന്നു പങ്കെടുത്ത ഏക വ്യക്തി കൺമണിയാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല തുടങ്ങിയവർ ഉൾപ്പെട്ട സദസ്സിനു മുന്നിലായിരുന്നു പ്രകടനം.
കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണു രാഷ്ട്രപതി മടങ്ങിയത്. ജന്മനാ കൈകൾ ഇല്ലാത്ത തനിക്കു രാഷ്ട്രപതി ഭക്ഷണം വാരിനൽകിയെന്നു കൺമണി പറഞ്ഞു. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിനിയായ കൺമണി തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ ബിരുദ വിദ്യാർഥിനിയാണ്. 150ൽ അധികം വേദികളിൽ കച്ചേരി അവതരിപ്പിച്ച കൺമണി സംസ്ഥാന കലോത്സവത്തിൽ വർഷങ്ങളായി താരമായിരുന്നു.
150ൽ അധികം വേദികളിൽ കച്ചേരി അവതരിപ്പിച്ച കൺമണി സംസ്ഥാന കലോത്സവത്തിൽ വർഷങ്ങളായി താരമായിരുന്നു.സ്വന്തം കാലുകൊണ്ടു വരച്ച രാഷ്ട്രപതിയുടെ ചിത്രം കഴിഞ്ഞ ഏപ്രിലിൽ രാഷ്ട്രപതിക്കു കൈമാറിയിരുന്നു. ഡൽഹി ഐപിഎച്ച് ഓഫിസിൽ കൺമണി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
Post Your Comments