ന്യൂഡല്‍ഹി : കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ ബി.ജെ.പി രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടക്കാന്‍ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ചില പ്രതിപക്ഷകക്ഷികൾ രാഷ്ട്രപതിയെ കണ്ടു.
കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് കനിമൊഴി, ആര്.ജെ.ഡി നേതാവ് മനോജ് കുമാര്‍ ഝാ എന്നിവരടങ്ങുന്ന പ്രതിപക്ഷ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.
ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം ഗൂഢാലോചനയായി മാറിയെന്നും ഇതെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇവർ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെ കുറിച്ച് ഇതിനകം ഉയര്‍ന്ന നിരവധി ആക്ഷേപങ്ങളും ആശങ്കകളും പ്രതിപക്ഷം രാഷ്ട്രപതിയുമായി പങ്കുവെച്ചു. വിഷയം പരിശോധിക്കാമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കി.
Post Your Comments