KeralaLatest News

ആനവണ്ടിയോടുള്ള റൊമാന്‍സ് നല്ലതാണ് എന്നാല്‍ ബസിനകത്ത് കയറിയുള്ള റൊമാന്‍സ് വേണ്ടെന്ന് താക്കീതുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായി കര്‍ശന നടപടികളുമായി കെഎസ്ആര്‍ടിസി. ബസിനോടുള്ള റൊമാന്‍ നല്ലതാണ് എന്നാല്‍ ചില വിരുതന്‍മാര്‍ ബസിനകത്ത് കയറി സ്ര്തീകള്‍ക്ക് നേരെ അതിക്രമം കാണിക്കുന്നത് തടയിടുന്നതിനാണ് പുതിയ പദ്ധതി.

ബസിനുള്ളില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയ വ്യക്തിയെ യാത്രക്കാരുടെ സഹകരണം ഉറപ്പ് വരുത്തി കണ്ടക്ടര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടതാണ്. ബസിനുള്ളിലുണ്ടായ അനിഷ്ടസംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും സ്വീകരിച്ച തുടര്‍നടപടികളും കണ്ടക്ടര്‍ക്ക് കെഎസ്ആര്‍ടിസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറായ 0471 – 2463799/ 9447071021 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാവുന്നതാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ യാത്രികര്‍ക്കു നേരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളും പീഡനശ്രമങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ബസുകളില്‍ അത്തരം നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്യൂട്ടിയിലുള്ള കണ്ടക്ടറെ യാത്രക്കാര്‍ വിവരം അറിയിക്കണമെന്നും കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷാ സെല്ലിന്റെ നമ്പറായ 1091 അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂം നമ്പറായ 100 ലേക്ക് വിവരം കൈമാറേണ്ടതാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.

അത്യാവശ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിളിക്കാന്‍ എല്ലാ ജില്ലകളിലെയും പൊലീസ് വനിതാ സഹായസെല്ലിന്റെ നമ്പറുകളും പോസ്റ്റിലുണ്ട്.

തിരുവനന്തപുരം സിറ്റി – 0471 – 2338100
തിരുവനന്തപുരം റൂറല്‍ – 0471 – 2418277
കൊല്ലം – 0474 – 2764579
പത്തനംതിട്ട – 0468 – 2325352
ഇടുക്കി (കട്ടപ്പന) – 9497932403
ഇടുക്കി (തൊടുപുഴ) – 04862 -229100
ആലപ്പുഴ – 0477 2237474
കോട്ടയം – 0481 – 2561414
എറണാകുളം സിറ്റി – 0484 – 2356044
എറണാകുളം റൂറല്‍ – 0484 – 2623399
തൃശൂര്‍ – 0487 – 2441897
പാലക്കാട് – 0491 – 2504650
മലപ്പുറം – 0483 – 2734830
കോഴിക്കോട് സിറ്റി – 0495 – 2724070 & 2724143
കോഴിക്കോട് റൂറല്‍ – 0496 – 2517767
വയനാട് – 0493 – 6206127
കണ്ണൂര്‍ – 0497 – 2764046
കാസറഗോഡ് – 04994 – 257591
കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ – 0471 – 2463799, 9447071021
വാട്‌സാപ്പ് നമ്പര്‍ – 8129562972

 

 

https://www.facebook.com/KeralaStateRoadTransportCorporation/posts/1107704229414603

shortlink

Related Articles

Post Your Comments

Related Articles


Back to top button