Latest NewsKeralaGulf

പ്രവാസി പുനരധിവാസ യഞ്ജവുമായി നോർക്ക റൂട്സ്

തിരുവനന്തപുരം : നോർക്കയുടെ പുനരധിവാസ പദ്ധതി (NDPREM) വായ്പാ സഹായം അനായാസമായും വേഗത്തിലും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്‌സ് വിവിധ ബാങ്കുകളുമായി ചേർന്ന് ഫീൽഡ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചേർന്ന് ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് തിരുവല്ല വി.ജി.എം. ഹാളിലും, ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് തൃശൂർ കുന്നംകുളത്തും വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് നടത്തുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി ആഡിറ്റോറിയത്തിലും നടക്കും.

ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്ത് ജോലിക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയവർക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ഫീൽഡ് ക്യാമ്പിൽ അപേക്ഷകരുടെ വായ്പാ യോഗ്യതാ നിർണ്ണയം, തുടങ്ങാൻ കഴിയുന്ന വിവിധ പദ്ധതികൾ പരിചയപ്പെടുത്തൽ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ സർക്കാർ മാനേജ്‌മെന്റ് സ്ഥാപനമായ സി. എം. ഡി യുടെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്. യോഗ്യതയുള്ള അപേക്ഷകർക്ക് നിബന്ധനകൾക്കു വിധേയമായി അന്നേ ദിവസം തന്നെ വായ്പ അനുവദിക്കും. വർക്കലയിൽ ഇപ്രകാരം നടത്തിയ ആദ്യ ഫീൽഡ് ക്യാമ്പ് ഫലപ്രദമായതിന്റെ അടിസ്ഥനത്തിലാണ് മറ്റ് സ്ഥലങ്ങളിലും ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താല്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ NDPREM ഫീൽഡിൽ ആവശ്യരേഖകളായ പാസ്‌പോർട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്‌ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും, 3 പാസ്സ്‌പോർട്ട് സൈസ്സ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 0471-2770581 നമ്പറിലും ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button