യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക്. 2020ഓടെ ടെസ്‌ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്‌ക് അറിയിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) സംബന്ധിച്ചു നിലവിലെ വ്യവസ്ഥകളാണു ഇന്ത്യയിലേക്കുള്ള വരവ് തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്താന്‍ ഏറെ ആഗ്രഹമുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും മസ്‌ക് മുൻപും വ്യക്തമാക്കിയിരുന്നു. അതിനിടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ദീപക് അഹൂജ കമ്പനിയില്‍ നിന്നു വിട വാങ്ങിയതും കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനു തിരിച്ചടിയായിരുന്നു.
35,000 ഡോളര്‍ വിലയുള്ള മോഡല്‍ 3 കാറായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് 25 ലക്ഷം രൂപയ്ക്കു മുകളിലാകുമെന്നാണ് സൂചന
Post Your Comments