തിരുവനന്തപുരം: ജലോത്സവങ്ങളുടെ നാട്ടില്‍ വള്ളം കളി ലീഗ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കേരള ടൂറിസം വകുപ്പ്. ഐപി എൽ മാതൃകയിൽ ഒരുങ്ങുന്ന മൽസരത്തിൽ മൊത്തം 12 മത്സരങ്ങൾ ആണ് ഉള്ളത്. മത്സരങ്ങളിൽ മലയാളക്കരയുടെ അഭിമാനങ്ങളായ ചുണ്ടന് വള്ളങ്ങള്‍ അണിനിരക്കും.
ടീമുകൾക്ക് വേണ്ടിയുള്ള ലേലം ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വെച്ചു നടന്നു. ട്രോഫിയുടമയ്ക്ക് 25 ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഓഗസ്റ്റ് പത്താം തീയതി പുന്നമടകായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയിൽ തുടങ്ങി കേരളപ്പിറവി ദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രെസിഡെന്റ്സ് ബോട്ട് റേസ് വരെ നീളും മത്സരമാണ് ഒരുക്കിയിരിക്കുന്നത്.
വേമ്പനാട് ബോട്ട് ക്ലബ്ബ്, കുമരകം ടൌൺ ബോട്ട് ക്ലബ്ബ്, ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, പോലീസ് ബോട്ട് ക്ലബ്ബ്, കൈനകരി ബോട്ട് ക്ലബ്, യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, എന്നീ ടീമുകളാകും മത്സരിക്കുന്നത്.
Post Your Comments