Latest NewsInternational

വെട്ടിമുറിച്ച്‌ വൃത്തിയാക്കി പാചകത്തിന് ഒരുക്കി വെച്ച കോഴിയിറച്ചി പ്ളേറ്റിൽ നിന്ന് ചാടിപ്പോകുന്നു; വീഡിയോ വൈറൽ

വെട്ടിമുറിച്ച്‌ വൃത്തിയാക്കി പാചകത്തിന് ഒരുക്കി വെച്ച കോഴിയിറച്ചിയുടെ ഒരു കഷണം പ്ളേറ്റിൽ നിന്ന് പുറത്തേക്ക് ചാടിപ്പോകുന്ന വീഡിയോ വൈറലാകുന്നു. ഫ്ലോറിഡ സ്വദേശിയായ റൈ ഫിലിപ്സ് എന്നയാളാണ് ഫേസ്ബുക്കില്‍ ഇത്തരത്തിലൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാകം ചെയ്യാന്‍ ഒരുക്കിവെച്ച കോഴിയിറച്ചിയുടെ പ്രധാന ഭാഗം മെല്ലെ പ്ലേറ്റിന് പുറത്തേക്ക് പോയി മേശയില്‍ നിന്നും താഴേക്ക് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചുറ്റുമുള്ളവര്‍ ആശ്ചര്യശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ കേൾക്കാവുന്നതാണ്. അതേസമയം, ഇത് യഥാര്‍ഥ വീഡിയോ ആണോയെന്നാണ് കൂടുതൽ പേരുടെയും സംശയം. ഉപ്പ് ഇട്ടപ്പോള്‍ കോഴിയിറച്ചിയിലെ പേശികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് ഇത്തരമൊരു ചലനത്തിന് കാരണമെന്നാണ് മറ്റ് ചിലർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button