Latest NewsKerala

ഓഖിയെക്കാൾ വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി ; മുഖ്യമന്ത്രിയെ വിമർശിച്ച് ടിപി സെൻകുമാർ

തിരുവനന്തപുരം : ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെ വിമർശിച്ച സംഭവത്തിൽ പ്രതികരണം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.ഓഖി ദുരന്തത്തിൽ നൂറു കണക്കിന് പേര് മരിച്ചിടത്തുപോലും പോകാത്ത മുഖ്യന് അതിലും വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായിയെന്നാണ് സെൻകുമാർ പറയുന്നത്.

അസഹിഷ്ണുതയുടെ ശക്തികളുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചിരുന്നു.നാല്പത്തിയൊമ്പതാമത് ചലച്ചിത്ര അവാര്‍ഡ് ദാന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓഖി ദുരന്തം നടന്നു എത്ര ദിവസം കഴിഞ്ഞാണ് മുഖ്യന് നൂറു കണക്കിന് പേര് മരിച്ചിടത്തും കാണാതായിടത്തും എത്താനായത്?
എന്തായാലും അതിലും വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി. നന്ദി മുഖ്യൻ, നന്ദി.!

https://www.facebook.com/drtpsenkumarofficial/photos/a.249893645887710/331180137759060/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button