ന്യൂ ഡൽഹി : ആർടിഐ നിയമഭേദഗതി സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. വിവരാവകാശ നിയമത്തില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. അഴിമതിക്കാര്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ സഹായിക്കുന്ന നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അഴിമതിക്കെതിരെ ശബ്ദമുയർത്തിയിരുന്നവരെപ്പോലും ഇതിനെതിരേ പ്രതികരിക്കാനായി കാണാനില്ലെന്നും രാഹുൽ പറഞ്ഞു. ‘ഗവണ്മെന്റ് മര്‍ഡേര്‍സ് ആര്‍ടിഐ’ എന്ന ഹാഷ്ടാഗോടെയാണു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
Government is diluting RTI in order to help the corrupt steal from India. Strange that the normally vociferous anti-corruption crowd has suddenly disappeared. #GovtMurdersRTI
— Rahul Gandhi (@RahulGandhi) July 27, 2019
കഴിഞ്ഞ ദിവസമാണ് ആര്‍ടിഐ ബിൽ പാര്‍ലമെന്റില്‍ പാസാക്കിയത്. രാജ്യസഭയിൽ പ്രതിപക്ഷത്തിന് കടുത്ത പ്രതിഷേധം മറികടന്നാണു ബിൽ പാസാക്കിയത്.
Post Your Comments