കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയ്ക്കാന്‍ ശുപാർശയുമായി ജയില്‍ ഉപദേശക സമിതി. 14 വര്‍ഷം തടവ് കഴിഞ്ഞവരെയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയുമാണ് വിട്ടയക്കാൻ പരിഗണിച്ചത്. ജയില്‍ ഡി.ജി.പിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ ഉപദേശക സമിതി യോഗത്തിലാണ് ഇത്തരത്തിലൊരു നിർദേശം ഉയർന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
18 മാസങ്ങള്‍ക്ക് ശേഷമാണ് സെന്‍ട്രല്‍ ജയിലില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നത്. സാധാരണ ആറു മാസത്തിലൊരിക്കലാണ് യോഗം ചേരുക. ജയില്‍ സൂപ്രണ്ട് ടി.. ബാബുരാജന്‍, ഉപദേശക സമിതി അംഗങ്ങളായ പി.ജയരാജന്‍, എം.സി. രാഘവന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments