വാഷിംഗ്ടൺ : അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.ഷാർജയിൽ സ്ഥിരതാമസമാക്കിയ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയായിരുന്ന നീൽ പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തുവന്നിരുന്നു. കട തുറന്ന സമയം അവിടെയെത്തിയ അക്രമി തോക്കു ചൂണ്ടി കൗണ്ടറിൽ നിന്നും പണം കവർന്ന ശേഷം നീലിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.
Post Your Comments