മൂന്നാര്‍: ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു.കൊച്ചി-ധനുഷ്കോടി അന്തര്‍സംസ്ഥാന പാതയായ ദേശീയപാത 85ല്‍ മൂന്നാര്‍-ദേവികുളം റൂട്ടിലാണ് സംഭവം.റക്കെട്ടും മണ്ണും ഉള്‍പ്പടെ റോഡിലേക്ക് വീണതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് വന്‍ തോതില്‍ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. രാത്രിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. 380 കോടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് പാതയില്‍ നടത്തുന്നത്.
ഗതാഗതം പുന:സ്ഥാപിക്കാന്‍ ഒരു മാസത്തിലേറെ സമയം എടുക്കുമെന്നാണ് സൂചന. രാജാക്കാട് വഴി വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള ക്രമീകരണമൊരുക്കുകയാണ് അധികൃതര്‍.മൂന്നാറില്‍ നിന്ന് മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വഴിയാണ് തടസപ്പെട്ടത്.
Post Your Comments