CricketLatest News

ഗ്ലോബല്‍ ട്വന്റി-20 ലീഗ്; ആരാധകരെ വിസ്മയിപ്പിച്ച് യുവിയുടെ ബാറ്റിംഗ്

കാനഡ: കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20 ലീഗില്‍ മികച്ച ബാറ്റിംഗ് കാഴ്ച്ച വെച്ച് യുവരാജ് സിംഗ്. ടൊറന്റോ നാഷണല്‍സിന് വേണ്ടി കളിക്കുന്ന യുവരാജിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ഫോമിലേക്കുയര്‍ന്നു. 21 പന്തില്‍ 35 റണ്‍സെടുത്തു. അതില്‍ മൂന്നു വീതം സിക്‌സും ഫോറും നേടി.

ഇതില്‍ എഡ്‌മൊന്റണ്‍ റോയല്‍സിന്റെ പാക് താരം ഷദബ് ഖാനെ യുവി സിക്‌സിലേക്ക് പറത്തിയത് ആരാധകരിൽ കൗതുകമുണർത്തി. ഈ ഫ്‌ളാറ്റ് സിക്‌സ് സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്.

ടൊറന്റോ നാഷണല്‍സിനായി മികച്ച ബാറ്റിങ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങസ് താരമായിരുന്ന മന്‍പ്രീത് ഗോണിയും പുറത്തെടുത്തു. 12 പന്തില്‍ 33 റണ്‍സാണ് ഗോണി അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് 191 റണ്‍സ് നേടിയ എഡ്‌മൊന്റണ്‍ റോയല്‍സിനെ 7 പന്ത് ബാക്കി നില്‍ക്കെ 8 വിക്കറ്റ് നഷ്ടത്തില്‍ ടൊറന്റോ നാഷണല്‍സ് മറികടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button