കായംകുളം: താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.
കഴിഞ്ഞ ദിവസവും വാര്‍ഡിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികളെ കുളിപ്പിക്കുന്നതിനും വായ കഴുകുന്നതിനും അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ വായ കഴുകിയപ്പോള്‍ പലപ്പോഴും വായില്‍ നിന്നും പുഴുക്കള്‍ വന്നിട്ടുണ്ടെന്നും കുളി കഴിഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ദേഹത്തു നിന്നും നിരവധി പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഇതിന് മുന്‍പും കായംകുളം താലൂക്ക് ആശുപത്രിയില്‍ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. പൊട്ടിയ പൈപ്പില്‍ കുടിയാണ് പുഴുക്കള്‍ കയറുന്നതെന്ന് കണ്ടു പിടിച്ചു വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്.
Post Your Comments