മനാമ: തീവ്രവാദ കേസുമായി ബന്ധപെട്ടു കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി ബഹ്‌റൈൻ. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായ മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ബഹ്റൈന്‍ ക്രിമിനല്‍ ക്രൈംസ് കമ്മീഷന്‍ അറ്റോര്‍ണി ജനറല്‍ ഡോ. അഹമ്മദ് അല്‍-ഹമ്മാദി അറിയിച്ചതായാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യത്തെ കേസ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനും രണ്ടാമത്തെ കേസ് ഇമാമിനെ കൊലപ്പെടുത്തിയതിനുമാണ് ശിക്ഷ വിധിച്ചത്.
Post Your Comments