KeralaLatest NewsIndia

രാഖിയെ ശ്വാസംമുട്ടിച്ച്‌ ബോധം കെടുത്തിയത് അഖിലിന്റെ സഹോദരൻ രാഹുല്‍, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇരുവരും ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ താലികെട്ടി വിവാഹിതരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം : അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് വെളിപ്പെടുത്തല്‍. ഭാര്യഭര്‍ത്താക്കന്മാരെപോലെ ഇവര്‍ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാര്‍ അന്തിയൂര്‍ക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താന്‍ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് മൂന്നു പ്രതികളും ചേര്‍ന്ന് കൊലപാതകത്തിനുമുന്‍പ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇരുവരും ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ താലികെട്ടി വിവാഹിതരായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡുമായി ബന്ധപ്പെട്ടു നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.എറണാകുളത്തു സ്വകാര്യ ചാനലിന്റെ ബ്രോഡ്ബാന്‍ഡ്‌ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന രാഖി ജൂണ്‍ 18ന് അവധിക്കു നാട്ടിലെത്തി. 21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖില്‍ നെയ്യാറ്റിന്‍കര ബസ്‌സ്റ്റാന്‍ഡില്‍നിന്നും താന്‍ നിര്‍മിക്കുന്ന പുതിയ വീട് കാണിക്കാമെന്നു പറഞ്ഞു

സുഹൃത്തിന്റെ കാറില്‍കയറ്റി അമ്പൂരി തട്ടാംമുക്കിലെത്തിച്ചു. സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും പുതിയ വീടിനുമുന്നില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.കാര്‍ മുറ്റത്തു നിര്‍ത്തിയപ്പോള്‍ രാഹുല്‍ കാറിന്റെ പിന്‍സീറ്റില്‍ രാഖിയുടെ സമീപത്തായി കയറി. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’ എന്നു പറഞ്ഞു കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ശ്രമിച്ചു. രാഖി ബഹളം വച്ചപ്പോള്‍ പുറത്തുകേള്‍ക്കാതിരിക്കാനായി അഖില്‍ കാറിന്റെ എന്‍ജിന്‍ ഇരപ്പിച്ച്‌ വലിയ ശബ്ദമുണ്ടാക്കി. ഈ സമയം രാഖി ബോധരഹിതയായി.

തുടര്‍ന്ന് അഖില്‍ മുന്‍സീറ്റില്‍നിന്ന് ഇറങ്ങി പിന്‍സീറ്റില്‍ കയറി കാറില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ഇരുവരും ചേര്‍ന്ന് വലിച്ചുമുറുക്കിയാണു കൊലപ്പെടുത്തിയത്.മൂവരും ചേര്‍ന്നു മൃതദേഹം കാറില്‍നിന്നു പുറത്തെടുത്തു നേരത്തേ തയ്യാറാക്കിയ കുഴിക്കു സമീപത്തെത്തിച്ച്‌ വസ്ത്രങ്ങള്‍ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. തുടര്‍ന്ന് രാഖി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ചു. 21നു വൈകിട്ട് ഏഴിനു രാഖിയുടെ ഫോണ്‍ ഓഫായി. എന്നാല്‍ രാഖിയുടെ സിംകാര്‍ഡ് ഉപയോഗിച്ച്‌ 24നു വിളികളും മെസേജുകളും പോയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. മറ്റൊരു ഫോണില്‍ സിംകാര്‍ഡ് മാറ്റിയിട്ടായിരുന്നു മെസേജ് അയച്ചത്.

ഈ ഫോണ്‍ കാട്ടാക്കടയിലെ ഒരു കടയില്‍നിന്ന് രാഹുലും ആദര്‍ശും ചേര്‍ന്നു വാങ്ങിയതാണെന്നും പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ അഖില്‍ ജോലിസ്ഥലത്തേക്കും രാഹുല്‍ ഒളിവിലും പോയി. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദര്‍ശിനെ പിടികൂടി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അഖിലിന്റെ അച്ഛനും ചേട്ടനും ഒളിവിലാണ്. ഇവര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

പട്ടാളക്കാരനായ അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയെന്നു മനസിലായ പോലീസ് അഖിലിന്റെ ഫോണില്‍നിന്ന് കൂടുതല്‍ കോളുകള്‍ പോയ സുഹൃത്ത് ആദര്‍ശിനെ കണ്ടെത്തി. സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ആദര്‍ശ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി പോലീസിനോട് പറയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button