തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും പോലീസ് പുറത്ത്. ഇനി കോളേജിൽ കയറേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിദ്ദേശം. അഞ്ച് പോലീസുകാരാണ് കോളേജിനുള്ളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. പോലീസിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണച്ചിരുന്നു. ഇതിനിടെയാണ് ഇനി കോളേജിനുള്ളിൽ കയറേണ്ടെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്.
ജൂലൈ 12 നാണ് എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കോളേജിലെ വിദ്യാർത്ഥിയായ അഖിലിന് കുത്തേറ്റത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പോലീസ് കണ്ടെടുത്തു.ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്
Post Your Comments