തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ പ്രതികളായ 19 പേരില്‍ ആറു പേരെ മാത്രമാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ 9 പേര്‍ക്കുകൂടി സസ്‌പെന്‍ഷന്‍ നല്‍കിയതായി പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിച്ചു.
ഇതോടെ സസ്‌പെന്‍ഷനിലായവരുടെ എണ്ണം 15 ആയി. ജൂലൈ 12 നാണ് എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പോലീസ് കണ്ടെടുത്തു.ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു.
കൂടാതെ കോളജിന്റെ നിസ്സഹകരണം കാരണം പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനും കഴിഞ്ഞിട്ടില്ല. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി കൈമാറുന്നില്ലെന്നും പൊലീസ് ആരോപിച്ചിരുന്നു.
Post Your Comments