കൊച്ചി: വൈറ്റില മേൽപാല നിർമാണത്തിലെ ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ പറഞ്ഞു. ക്രമക്കേടിന് കൂട്ടുനിന്നത് ആരൊക്കെയായാലും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
വൈറ്റില മേൽപാല നിർമാണത്തിലെ വീഴ്ചയെക്കുറിച്ച് പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗമാണു റിപ്പോര്‍ട്ട് നൽകിയത്. നിർമാണത്തിനു മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നില്ലെന്നാണ് ആരോപണം.
ഡെക്ക് സ്ലാബ്, ഗർഡർ എന്നിവയിലാണ് അപാകത. കരാറുകാരന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായും സംശയമുണ്ട്. കഴിഞ്ഞ മാസം മേൽപാല നിർമാണത്തിന്റെ നിലവാരവും പരിശോധിച്ചിരുന്നു. ഇതിൽ കോണ്‍ക്രീറ്റിന്റെ ഫലം തൃപ്തികരമല്ലെന്നാണു റിപ്പോർട്ട്. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലെത്തിയതോടെയാണ് മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്കെതിരെ ശബ്ദമുയർത്തിയത്.
Post Your Comments