സാവോപോളോ : 3 മിനിറ്റുകൊണ്ട് എട്ട് യുവാക്കൾ തട്ടിയെടുത്തത് 200 കോടിയിലേറെ വിലവരുന്ന സ്വർണക്കട്ടികൾ . ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാനത്തില്‍നിന്ന് 720 കിലോ സ്വര്‍ണ്ണക്കട്ടികളാണ് മോഷ്ടിച്ചത്.
സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു മോഷണം .ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോഷണത്തിനാണ് സാവോപോളോ വിമാനത്താവളം സാക്ഷിയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഫെഡറല്‍ പോലീസിന്റെ വേഷത്തിലാണ് യുവാക്കൾ എത്തിയത്.എസ് യുവിയിലും പിക്ക്അപ് ട്രക്കിലുമായിട്ടാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്.
മുഖത്തിന്റെ ചില ഭാഗങ്ങളൊഴികെ ബാക്കിയെല്ലാം മൂടിയുള്ള വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കാര്‍ഗോ ടെര്‍മിനലിലേക്ക് എത്തിയ നാലു പേര്‍ ആധികാരികമായി അവിടുത്തെ ജീവനക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്നു ജീവനക്കാര്‍ സ്വര്‍ണക്കട്ടികള്‍ അടങ്ങിയ കാര്‍ഗോ ട്രക്കിലേക്കു കയറ്റുകയായിരുന്നു. ഇവരില്‍ ഒരാളുടെ പക്കല്‍ റൈഫില്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ രണ്ടു ജീവനക്കാരെ ഇവര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
സ്വര്‍ണം എത്തിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന കമ്പനിയിലെ ജോലിക്കാരന്റെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയശേഷം അയാളിനിന്ന് വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ടുണ്ട്. ന്യുയോര്‍ക്കിലേക്കും സൂറിച്ചിലേക്കും അയയ്ക്കാനുള്ള സ്വര്‍ണമായിരുന്നു ഇത്.പ്രതികൾക്കായി തെരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ്.
Post Your Comments