ന്യൂ ഡൽഹി : ഐഐടി ക്യാമ്പസ്സിൽ ജീവനക്കാരനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡല്‍ഹി ഐഐടി ക്യാമ്പസ്സിലെ ഫ്ളാറ്റിനുള്ളിൽ താമസിച്ചുവന്ന ലാബ് ടെക്നീഷ്യന് ഗുല്‍ഷന്‍ ദാസും ഭാര്യ സുനിത, അമ്മ കാമത എന്നിവരാണ് മുറിക്കുള്ളില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. ഇവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹരിയാന സ്വദേശിയായ ഗുല്‍ഷന്‍ വിവാഹിതനായത്. ഭാര്യക്കും അമ്മയ്ക്കുമൊപ്പം ക്യാമ്പസിനുള്ളിലെ ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്.
Post Your Comments