Latest NewsMobile Phone

ഈ വര്‍ഷം അവസാനത്തോടെ വാട്‌സ് ആപ്പ് പേമെന്റ് സംവിധാനം ഒരുങ്ങുന്നു

ന്യൂഡൽഹി: ഈ വര്‍ഷം അവസാനത്തോടെ വാട്‌സ് ആപ്പ് പേമെന്റ് സംവിധാനം എത്തുമെന്നാണ് റിപ്പോർട്ട്. ഗൂഗിള്‍ തങ്ങളുടെ പേമെന്റ് സേവനം ആരംഭിച്ചതിനു പിന്നാലെയാണിത്.

വാട്‌സ് ആപ്പ് പേമെന്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഈ വര്‍ഷം അവസാനത്തോടെ സജീവമായിത്തുടങ്ങും എന്നാണ് വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് പറയുന്നത്. ന്യൂഡല്‍ഹിയില്‍ വാട്സാപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്.

നിലവില്‍ ബീറ്റാ പതിപ്പില്‍ വാട്സ് ആപ്പ് പേമെന്റ് സൗകര്യം ലഭ്യമാണ്. എന്നാല്‍ എല്ലാ വേര്‍ഷലുകളിലും വാട്‌സ് ആപ്പ് പേമെന്റ് ലഭ്യമായിത്തുടങ്ങും എന്ന ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ അധികൃതരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

എല്ലാം ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കുമെന്നും വാട്സ് ആപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ അടുത്തലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഐടി മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ് ആപ്പ് പേമെന്റ് വൈകുന്നത്. വനിത സംഭരംഭകരെ സഹായിക്കുന്നതിന് നീതീ ആയോഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button