Latest NewsIndia

സക്കീര്‍ നായിക്കിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ക്ഷേത്രത്തിലെ മഹാപ്രസാദ ഊട്ടില്‍ വിഷം കലക്കാന്‍ ശ്രമം, പത്തു പേർക്കെതിരെ കുറ്റപത്രം

400 വര്‍ഷം പഴക്കമുള്ള ശ്രീ മുംബ്രേശ്വര്‍ ക്ഷേത്രത്തില്‍ കൂട്ടക്കൊലപാതകം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു

മുംബൈ: ഐഎസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ പത്ത് പേര്‍ക്കെതിരെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന (എടിഎസ്) മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിവാദ മുസ്ലിം മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജനുവരിയില്‍ 400 വര്‍ഷം പഴക്കമുള്ള ശ്രീ മുംബ്രേശ്വര്‍ ക്ഷേത്രത്തില്‍ കൂട്ടക്കൊലപാതകം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് എടിഎസ് കുറ്റപത്രത്തില്‍ പറയുന്നു.

ക്ഷേത്രത്തിലെ മഹാപ്രസാദ ഊട്ടിലെ ഭക്ഷണത്തില്‍ വിഷം കലക്കാന്‍ ഇവര്‍ ശ്രമിച്ചെന്നും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതിനു പുറമെ താനെയിലെ മുംബ്രാ ബൈപാസിനു സമീപമുള്ള കുന്നുകളില്‍ സ്‌ഫോടന പരീക്ഷണം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഐഎസുമായി ബന്ധം പുലര്‍ത്തുന്ന ഉമ്മത്ത്-ഇ-മുഹമ്മദിയ ഗ്രൂപ്പിലെ 10 അംഗങ്ങളെയാണ് എടിഎസ് ജനുവരിയില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിട്ടുണ്ട്.

പ്രതികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നായിക്കിന്റെ പ്രസംഗങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി വീഡിയോകള്‍ എടിഎസ് കണ്ടെത്തി. അറസ്റ്റിലായ പ്രതികളിലൊരാളായ തല്‍ഹ പോട്രിക് ആണ് ഭക്ഷണത്തില്‍ വിഷംകലര്‍ത്താന്‍ ശ്രമിച്ചത്. സംഘാങ്ങളുടെ തലവന്‍ അബു ഹംസയാണ് കുന്നുകളില്‍ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇതിനു പുറമെ ഇവര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ശാരീരിക പരിശീലനം നേടിയിരുന്നതായും എടിഎസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.അറസ്റ്റിലായവരില്‍ ചിലര്‍ മുബ്രയിലെ ഒരു സ്‌റ്റേഡിയത്തില്‍ ആയുധ പരിശീലനം നടത്തിതായും എടിഎസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button