മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം നേട്ടത്തിലെത്തി. സെന്‍സെക്‌സ് 51 പോയിന്റ് ഉയർന്നു 37882ലും നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 11284ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോകോപ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, ഏഷ്യന്‍ പെയിന്റസ്, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍റ്റി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ, വേദാന്ത, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികല്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments