KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ് പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ നിര്‍ണ്ണായക നിര്‍ദേശവുമായി കോടതി. എസ് പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. എസ്പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് എസ് ഐ പറഞ്ഞു. എസ്‌ഐയുടെ ഈ ആരോപണം അന്വേഷിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി.

ആരോപണത്തെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും കോടതി നിര്‍ദേശിച്ചു. ഒന്നും രണ്ടും പ്രതികളുടെ ജാമ്യം തള്ളിയ കോടതി ഉത്തരവിലാണ് പരാമര്‍ശം. അതേസമയം രാജ് കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന വിവരം അറിഞ്ഞില്ലെന്ന ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാലിന്റെ നിലപാട് പച്ചക്കള്ളമാണെന്നു ക്രൈംബ്രാഞ്ച്. എല്ലാ വിവരങ്ങളും മുന്‍ എസ്പിയെ സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button