KeralaLatest News

വന്നു വന്ന്‌ ‍ ഗ്രഹാന്തരയാത്ര ഏര്‍‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു; ബി.ഗോപാലകൃഷ്ണനെ പരിഹസിച്ച്‌ മന്ത്രി മണി

തിരുവനന്തപുരം: ജയ്ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞ സംഭവത്തിൽ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി എംഎം മണി.ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണ് എന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായത്തം എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോക പ്രശസ്ത സംവിധായകന്‍‍ അടൂര്‍ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന്‌ ‍ ഗ്രഹാന്തരയാത്ര ഏര്‍‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ശ്രിഹരിക്കോട്ടയില്‍ ‍ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റര്‍ ചെയ്യാനും തുടര്‍ന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തം.

ഒരു കാര്യം, അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍‍ പോര എന്ന് മാലോകര്‍ക്കറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button