ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ മത്സരത്തിൽ ഇന്ത്യയുടെ ബി സായി പ്രണീത് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ഇൻഡൊനീഷ്യയുടെ ടോമി സുഗ്യാർതോയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സായി പ്രണീത് തോൽപിച്ചത്. സ്കോർ: 21-12, 21-15 മത്സരം 36 മിനിറ്റ് നീണ്ടുനിന്നു. സെമിയിൽ ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമൊറ്റയാണ് നിലവിൽ ലോക റാങ്കിങ്ങിൽ ഇരുപത്തിമൂന്നാം സ്ഥാനക്കാരനായ സായി പ്രണീതിന്റെ എതിരാളി.
എന്നാൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു വനിതാ വിഭാഗം ക്വാർട്ടർഫൈനലിൽ തോറ്റു. ജപ്പാന്റെ നാലാം സീഡ് അകനെ യമഗുച്ചിയാണ് സിന്ധുവിനെ തോൽപിച്ചത്. സ്കോർ: 21-19, 21-18.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ തോറ്റു. ജപ്പാന്റെ രണ്ടാം സീഡ് തകേഷി കമുര-കെയ്ഗോ സൊനൊഡ സഖ്യത്തോട് തോറ്റു. സ്കോർ: 19-21, 18-21.
Post Your Comments