KeralaLatest News

പുട്ടും ചിക്കൻ തോരനും 88 രൂപയ്ക്ക്; ഹോട്ടലുകളെ കടത്തിവെട്ടി ജയിൽ വിഭവങ്ങൾ മുന്നേറുന്നു

തിരുവനന്തപുരം: സ്വകാര്യ ഹോട്ടലുകളെ കടത്തിവെട്ടി ജയിൽ വിഭവങ്ങൾക്ക് പ്രിയമേറുന്നു. കിടിലൻ കോംപോ ഓഫറുകളുമായി ജയിൽ വിഭവങ്ങൾ ഇനി ഓൺലൈനിലും വാങ്ങാനാകും. ഊബർ ഈറ്റ്സുമായി ചേർന്നാണു ഫുഡ് ഫോർ ഫ്രീഡം വിഭവങ്ങളുടെ ആദ്യഘട്ട വിൽപന. ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മറ്റു ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായി ചേർന്ന് ഭക്ഷണ വിതരണം നടത്താനും പദ്ധതിയുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ ഭക്ഷണം ഓൺലൈൻ വഴി ബുക്ക് ചെയ്യാം.

കോംപോ ഓഫറുകൾ ;,

250 ഗ്രാം ബിരിയാണി, കപ്പ, മുളക് ചമ്മന്തി, 2 ചപ്പാത്തി, ബീഫ് റോസ്റ്റ്, ഒരു കുപ്പിവെള്ളം– 155.00
500 ഗ്രാം ചിക്കൻ ബിരിയാണി, 2 ചപ്പാത്തി, ചിക്കൻ ഫ്രൈ– 155.00
3 പൊറോട്ട, 2 ചപ്പാത്തി, ചിക്കൻ ചാപ്സ്– 95.00
കപ്പ, മുളക് ചമ്മന്തി, ചിക്കൻ ലിവർ ചാപ്സ്– 50.00
250 ഗ്രാം ബിരിയാണി, 2 ചപ്പാത്തി, ചിക്കൻ പെരട്ട്–143.00

ചപ്പാത്തി, ചില്ലി ചിക്കൻ, ചിക്കൻ ഫ്രൈ– 100.00
250 ഗ്രാം ബിരിയാണി, കപ്പ, മുളക്, ബീഫ് റോസ്റ്റ്– 143.00
പുട്ട്, ചിക്കൻ തോരൻ– 88.00
പുട്ട്, ചിക്കൻ ചാപ്സ്– 88.00
4 ഗോതമ്പ് പൊറോട്ട, ചിക്കൻ തോരൻ– 103.00

shortlink

Related Articles

Post Your Comments

Related Articles


Back to top button