കിന്‍ഷാസ: കോംഗോയില്‍ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ കരുതൽ നിർദേശം. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയില്‍ എബോള ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇതോടെയാണ് ആശങ്ക പരന്നത്. മധ്യആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേര്‍ മരണമടഞ്ഞിരുന്നു.
എബോള വൈറസ് ബാധിച്ചവര്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത പകുതി പോലും ഇല്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെയാണ് രോഗം പകരുന്നത്.
Post Your Comments