ജൊഹാനസ്ബര്‍ഗ് : കോവിഡിന് പിന്നാലെ ആഫ്രിക്കയെ മുൾമുനയില്‍ നിര്‍ത്തി അതിലേറെ ഭീകരമായ മറ്റു പകര്‍ച്ച വ്യാധികളും പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള ഉൾപ്പെടെ രോഗങ്ങള്‍ ഭീതി വിതക്കുന്നത്.
എബോള ബാധ റിപ്പോര്‍ട്ട് ചെയ്ത ഐവറി കോസ്റ്റില്‍ രോഗികളുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രതിരോധ സംവിധാനം ഊര്‍ജിതമാക്കുന്ന നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്. വാക്സിന് വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്.
Read Also : ഹർഭജന്റെ എക്കാലത്തെയും ഇലവൻ: ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ
കഴിഞ്ഞ ശനിയാഴ്ചയാണ് ഐവറി കോസ്റ്റില്‍ 1994-ന് ശേഷം ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാജ്യമായ ഗിനിയയില്‍നിന്ന് എത്തിയ 18-കാരിയിലാണ് രോഗം കണ്ടെത്തിയത്. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ തീവ്ര വ്യാപനശേഷിയുള്ളതെന്ന് കരുതുന്ന എച്ച്5എന്‍1 പക്ഷിപ്പനിയും തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ അബിജാനിലാണ് പക്ഷിപ്പനി തിരിച്ചറിഞ്ഞിരിക്കുന്നത്.
Post Your Comments