ബെംഗളൂരു : നാലാം തവണയും കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കർണാടകയിൽ ബിജെപി അധികാരത്തിൽ എത്തി.ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കാൻ ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് നേരത്തെ യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
Karnataka: BJP State President BS Yediyurappa takes oath as Chief Minister at Raj Bhavan in Bengaluru. pic.twitter.com/5tEFE8GnHN
— ANI (@ANI) July 26, 2019
തന്‍റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നു ജഗന്നാഥ ഭവനയിൽ ബിജെപി പ്രവർത്തകരോടു നടത്തിയ പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. പകപോക്കലിന്‍റെ രാഷ്ട്രീയമാകില്ല തന്‍റേത്. ഭരണസംവിധാനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്ന് കാണിച്ചുകൊടുക്കുമെന്നും . പ്രതിപക്ഷത്തെയും ഒപ്പം കൂട്ടുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.
Post Your Comments