Latest NewsIndia

ഇന്‍സ്റ്റഗ്രാമില്‍ കോടികള്‍ കൊയ്ത് കോലി; ഓരോ പോസ്റ്റിനും നേടുന്നത് വന്‍ പ്രതിഫലം

ന്യൂഡല്‍ഹി: ക്രിക്കറ്റിലൂടെയും പരസ്യവരുമാനത്തിലൂടെയും മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും ഇന്ത്യന്‍ നായകന്‍ വിരാട് കോലി നേടുന്നത് കോടികളുടെ വരുമാനമാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുമാനം നേടുന്ന കായികതാരങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമാണ് കോലിക്കുള്ളത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പണം നേടുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു ക്രിക്കറ്റ് താരമാണ് കോലി എന്നതും ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ HopperHQ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. 2019ല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച കായിക താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് കോലിക്കുള്ളത്. ഫുട്‌ബോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ, ലൂയി സുവാരസ് ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസ് എന്നിവരെയാണ് കോലി പിന്നിലാക്കിയത്.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, നെയ്മര്‍, ലിയോണല്‍ മെസ്സി എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 1,96,000 ഡോളറാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കായി കോലി ഈടാക്കുന്നത്. ഏകദേശം 1.36 കോടി രൂപ. മൂന്നു കോടി 80 ലക്ഷം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെ പിന്തുടരുന്നത്.

ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പോസ്റ്റിന് 9,75,000 ഡോളര്‍ ഈടാക്കുന്നു. മെസ്സിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നെയ്മര്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം നാലാം സ്ഥാനത്തെത്തി. കോലിയെക്കൂടാതെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ആദ്യ 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. 2019ലെ ഫോര്‍ബസ് പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പണം നേടുന്ന കായികതാരങ്ങളിലൊരാളായും കോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം പരസ്യങ്ങളില്‍ നിന്ന് രണ്ട് കോടി പത്ത് ലക്ഷം ഡോളറും ശമ്പളയിനത്തില്‍ 40 ലക്ഷം ഡോളറും കോലി ഒരു വര്‍ഷം സമ്പാദിക്കുന്നുണ്ട്.

https://www.instagram.com/p/B0DsAVxFW66/?utm_source=ig_web_button_share_sheet

shortlink

Related Articles

Post Your Comments

Related Articles


Back to top button