തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു സിന്‍ഡിക്കറ്റ് നിയോഗിച്ച ഉപസമിതി, യൂണിവേഴ്‌സിറ്റി കോളജിലും സര്‍വകലാശാലാ ആസ്ഥാനത്തും പല സിറ്റിങ്ങുകളും നടത്തിയെന്നും അവരുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കു കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേരള സര്‍വകലാശാലാ അധികൃതര്‍.
സര്‍വകലാശാലയുടെ കീഴിലുളള എല്ലാ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും മിച്ചമുള്ള ഉത്തരക്കടലാസുകള്‍ സംബന്ധിച്ച കണക്ക് ഉടന്‍ നല്‍കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പു കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു നടപടി സ്വീകരിച്ചതായി സര്‍വകലാശാല അറിയിച്ചു.
പൊലീസ് പിടിച്ചെടുത്തുവെന്ന് അറിയിച്ച ഉത്തരക്കടലാസുകളെ സംബന്ധിച്ച വിവരം യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനോടു സര്‍വകലാശാലാ റജിസ്ട്രാര്‍ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ഉത്തരക്കടലാസ് ഷീറ്റുകളുടെ വിവരം നല്‍കുന്നതിനായി കഴിഞ്ഞ 17നുതന്നെ സര്‍വകലാശാലാ റജിസ്ട്രാര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കത്തു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അതേ ദിവസം തന്നെ ലഭിച്ച മറുപടിയില്‍ നിന്ന് 9 ഉത്തരക്കടലാസ് ഷീറ്റുകളുടെ വിവരം ലഭിച്ചു. സര്‍വകലാശാലാ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ സീരീസില്‍പെട്ട ഉത്തരക്കടലാസുകള്‍ 2015 മുതല്‍ 2018 മേയ് വരെ യൂണിവേഴ്‌സിറ്റി കോളജിനു നല്‍കിയതാണെന്നു തെളിഞ്ഞു.
Post Your Comments