Jobs & VacanciesLatest NewsAutomobile

തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഈ കാർ നിർമാണ കമ്പനി

തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ജപ്പാൻ കാര്‍ നിര്‍മാണ കമ്പനിയായ നിസ്സാൻ. അമേരിക്കന്‍ വിപണിയില്‍ നേരിടുന്ന പ്രതിസന്ധികളും ലാഭവിഹിതത്തിലുണ്ടായ ഇടിവും കാരണം ആഗോള തലത്തില്‍ 12,500 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും. ഇക്കഴിഞ്ഞ മേയ് മാസം 4,800 ജീവനക്കാരെ ഒഴിവാക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നതെങ്കിൽ ഈ പ്രഖ്യാപനവും ചേര്‍ത്ത് 2020 മാര്‍ച്ച് അവസാനത്തോടെ 12,500 തൊഴിലുകള്‍ കുറയ്ക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Nissan Logo

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ ലാഭവിഹിതത്തില്‍ 98.5 ശതമാനത്തിന്‍റെ ഇടിവാണ് നിസ്സാന് നേരിടേണ്ടി വന്നത്. ഉത്തര അമേരിക്കന്‍ വിപണിയില്‍ നേരിടുന്ന പ്രതിസന്ധികളാണ് കമ്പനിയെ പ്രതിരോധത്തിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button