Latest NewsIndia

റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി

ലഖ്‌നൗ : റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഉത്തർപ്രദേശിലെ ബറേയ്‌ലി റെയിൽവെ സ്റ്റേഷൻ തകർക്കുമെന്ന് ഇന്ത്യൻ മുജാഹിദാണ് ഭീഷണിപ്പെടുത്തിയത്. റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് സത്യവീർ സിംഗിന് ലഭിച്ച കത്തിലാണ് ആക്രമണം നടത്തുമെന്ന വിവരം ലഭിച്ചത്.

ഭീകര സംഘടനയുടെ ഏരിയ കമ്മാന്റർ മുന്നെ ഖാന്റെ പേരിലാണ് കത്ത് വന്നത്. ഇതിന് പിന്നാലെ പോലീസ് ഈ മേഖലയിലെ സുരക്ഷ ശക്തമാക്കി. ഇവിടെ നിന്നും കാൻവാറിലേക്കുള്ള പാതയിൽ രണ്ട് വർഷം മുൻപ് സാമുദായിക കലാപം ഉണ്ടായിരുന്നു.സ്റ്റേഷനിലെത്തുന്ന ഓരോ ആളെയും ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button