മാനസികരോഗിയായ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നരകിലോ ആഭരണങ്ങളും നാണയങ്ങളും. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 90 നാണയങ്ങള്‍, മാലകള്‍, മൂക്കുകുത്തി, മോതിരം, കമ്മലുകള്‍, വളകള്‍, പാദസ്വരം, വാച്ചുകള്‍ തുടങ്ങിയ ആഭരണങ്ങളാണ് 26 കാരിയായ സ്ത്രീയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തതെന്ന് രാംപുര്‍ഹട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വിഭാഗം തലവന്‍ സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞു.
തങ്ങള്‍ യുവതിയുടെ വയറ്റില്‍ നിന്ന് ആകെ 90 നാണയങ്ങള്‍ നീക്കം ചെയ്‌തെന്നും ആഭരണങ്ങള്‍ കൂടുതലും ചെമ്പ്, താമ്രം എന്നിവകൊണ്ടാണ് നിര്‍മ്മിച്ചതെങ്കിലും ചില സ്വര്‍ണ്ണാഭരണങ്ങളും ഉണ്ടായിരുന്നെന്നും ശസ്ത്രക്രിയക്ക് ശേഷം സിദ്ധാര്‍ത്ഥ ബിശ്വാസ വ്യക്തമാക്കി. അതേസമയം ആഭണങ്ങളെല്ലാം മാര്‍ഗരാം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെ തങ്ങളുടെ വീട്ടില്‍ നിന്ന് കാണാതായതാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
എപ്പോഴും യുവതിക്ക് മേല്‍ ശ്രദ്ധ ഉണ്ടെങ്കിലും കണ്ണ് തെറ്റിയാല്‍ അവള്‍ കയ്യില്‍ കിട്ടിയത് വാരി വിഴുങ്ങുമെന്നും അവര്‍ പറഞ്ഞു. നാണയങ്ങള്‍ അവളുടെ സഹോദരന്റെ കടയില്‍ നിന്നാണ് എടുക്കാറുള്ളതെന്നും കഴിഞ്ഞ രണ്ട് മാസമായി സുഖമില്ലാതായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും യുവതിയുടെ അമ്മ പറഞ്ഞു.
Post Your Comments