തിരുവനന്തപുരം: പി എസ് സി യിൽ നടന്ന നഗ്നമായ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പട്ട് എൻ. ഡി. എ യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സെക്രട്ടറിയിലേക്ക് പ്രതിേഷേധറാലി. യൂണിവേഴ്സിറ്റികോളജിൽ ഉണ്ടായ സംഭവങ്ങളെ കേവലം ഒരു ക്രിമിനൽ കേസാക്കി അന്വേഷണം പരിമിതി പെടുത്താനുള്ള സർക്കാർ തീരുമാനത്തിെനെതിരെ എൻ ഡി എ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് , ബി ജെ പി സംസ്ഥാന വക്താവ് എം.എസ്. കുമാർ പത്രസേമ്മേളനത്തിൽ പറഞ്ഞു. യൂണിവേഴ്സിറ്റികോളജിൽ നടന്നത് വ്യക്തികൾ തമ്മിലുള്ള സംഘർഷമോ, സംഘടനകൾ തമ്മിലുള്ളതോ എന്നാക്കി വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം. കേരള യൂണിവേഴ്സിറ്റി റജിസ്റ്ററാറുടെ ഒപ്പും, സീലും പതിച്ച ഉത്തര കടലാസുകൾ എസ്.എഫ്. ഐ നേതാക്കളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും നഗ്നമായ പരീക്ഷാ ക്രമക്കേടാണ്. ഇത് കൻറോൺമെൻറ് പേലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല.
കഴിഞ്ഞ വർഷങ്ങളിൽ എത്ര വിദ്യാർത്ഥി നേതാക്കൾ ക്രിത്രിമം നടത്തി യൂണിവേഴ്സിറ്റി പരീക്ഷകളിലും, പി.എസ്.സി. പരീക്ഷകളും പാസായി എന്നത് അന്വേഷണ വിധേയമാവേണ്ടതാണ്. ഇക്കാര്യങ്ങൾ സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരുകയുള്ളു. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളത്തെ എൻ.ഡി.എ പ്രതിഷേധ റാലി. റാലിയിൽ പതിനായിരം പ്രവർത്തകർ പക്കെടുക്കുെമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അറിയിച്ചു. ബി ജെ പി പ്രവർത്തകർ പാളയം പബ്ലിക് ലൈബ്രറി ഭാഗത്തും , ബി.ഡി.ജെ.സ് പ്രവർത്തകർ പി എം ജി – മാസ്ക്കറ്റ്ഹോട്ടൽ ഭാഗത്തും , മറ്റ് ഘടക കക്ഷികൾ പി.എം.ജി – കോബാങ്ക് ടവർ ഭാഗത്തും ജാഥയ്ക്കായി അണിചേരും. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് 11 – മണിയോടു കൂടി എൻ.ഡി എ യുടെനേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് റാലി നടക്കും. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്ന പ്രവർത്തകർ മുസിയം പോലീസ് സ്‌റ്റേഷൻ, നന്ദാവനം ക്യാമ്പ് , പൂജപ്പുര മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക്ചെയ്യണമെന്ന് സുരേഷ് അറിയിച്ചു.
Post Your Comments