ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീ ഹരന് പരോളിൽ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് ലഭിച്ചത്.ജൂലൈ അഞ്ചിന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകള്‍ ഹരിത്രയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനായി പരോള്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ആറു മാസത്തെ പരോളിനാണ് നളിനി ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെ നേരത്തെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാനിരിക്കെയാണ് നളിനി പരോളിലിറങ്ങുന്നത്.
നളിനിയുടെ സുരക്ഷക്കുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.28 വര്‍ഷത്തിനിടക്ക് ഒരു ദിവസം മാത്രമാണ് ഇതിനു മുമ്പ്
നളിനിക്ക് പരോള്‍ അനുവദിച്ചിരുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് നളിനി. ജയിലില്‍ പിറന്ന മകള്‍ ഹരിത്ര ഇപ്പോള്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്.
നളിനിക്കു പുറമെ ഭര്‍ത്താവ് ശ്രീഹരന് എന്ന മുരുകന്, എ ജി പേരറിവാളന്, ശാന്തന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരാണ് രാജീവ് വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്നത്. 1991 മെയ് 21ന്് ചെന്നൈക്ക് സമീപത്തെ ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Post Your Comments