തിരുവനന്തപുരം: സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രൻ. പോലീസ് വീടുകയറി ആക്രമിച്ചതല്ലെന്നും വീട്ടിലിരുന്ന എംഎല്‍എയെ അല്ല പോലീസ് തല്ലിയതെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലാത്തിച്ചാര്‍ജിനിടെ ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും തിരിച്ചറിഞ്ഞില്ലേ എന്നകാര്യം പോലീസുകാരോട് ചോദിക്കണം. സംഭവത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നകാര്യം അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനീതിയെ എതിര്‍ക്കേണ്ടതു രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ ചിലപ്പോള്‍ പോലീസ് നടപടി നേരിടേണ്ടി വരും. പോലീസിന്റെ തെറ്റുകളെ സര്‍ക്കാര്‍ ന്യായീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പക്വതയോടെ മാത്രമേ പാര്‍ട്ടിക്കു പ്രതികരിക്കാനാകുവെന്നും കാനം പറയുകയുണ്ടായി.
Post Your Comments