മുന്‍നിര സമൂഹ മാധ്യമങ്ങള്‍ക്കെതിരെ അമേരിക്കയുടെ അന്വേഷണം. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാനായി മത്സരിക്കുമ്പോള്‍ പരിധി വിടുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി അന്വേഷിക്കാനാണ് തീരുമാനം. കമ്പനികള്‍ നിയമങ്ങള്‍ ലംഘിക്കന്നുണ്ടോ എന്ന് പരിശോധിക്കും. തങ്ങളാണ് വലിയ ശക്തി എന്ന ധാരണയില്‍ ഏതെങ്കിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്നും നീതിന്യായ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഏതൊക്കെ സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെയാണ് അന്വേഷണമെന്ന് അമേരിക്കന്‍ നീതിന്യയ കോടതിയുടെ അന്വേഷണ പ്രഖ്യാപനത്തില്‍ പറയുന്നില്ല എങ്കിലും ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് നിഗമനം. അച്ചടക്കമില്ലാതെ ഏതെങ്കിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ലെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം ഗൂഗിളിനെതിരെ യു.എസ് നീതിന്യായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Post Your Comments