ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയിലുള്ളത് മൂന്നു ഇന്ത്യന്‍ വംശജര്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവായ ഋഷി സുനാകിനെ ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെയാണ് ഋഷിയുടെ നിയമനം.
റിച്ച്മണ്ടിലെ എംപിയാ ഋഷി സുനാക് തദ്ദേശ ഭരണ വകുപ്പില്‍ ജൂനിയര്‍ മിനിസ്റ്ററായിരുന്നു. മന്ത്രിസഭാ യോഗങ്ങളിലടക്കം പങ്കെടുക്കാന്‍ സാധിക്കുന്ന, സുപ്രധാന സ്ഥാനമുള്ള പദവിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അദ്ദേഹത്തെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.
അതേസമയം മറ്റൊരു ജൂനിയര്‍ മിനിസ്റ്ററായ ഇന്ത്യന്‍ വംശജന്‍ അലോക് ശര്‍മയെ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമിച്ചു. 2010 മുതല്‍ റീഡിങ് വെസ്റ്റില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അലോക് ശര്‍മ.ബ്രിട്ടണിലെ ആദ്യ ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറിയാണ് പ്രീതി പട്ടേല്‍. ഇവര്‍ കഴിഞ്ഞ ദിവസമാണ് സ്ഥാനമേറ്റത്.
Post Your Comments