ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ബില്ലിൽ അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത ബി.ജെ.പി എം.എല്‍.എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ബി.ജെ.പി എം.എല്‍.എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരെയാണ് അജ്ഞാത കേന്ദ്രത്തിവേക്ക് മാറ്റിയത്. ഇവര്‍ ഇന്ന് കമല്‍നാഥിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ക്രിമിനല്‍ നിയമഭേദഗതി ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി ഇവര്‍ വോട്ടുചെയ്തിരുന്നു.
മുമ്പ് കോണ്‍ഗ്രസിലായിരുന്ന ഇവര്‍ പിന്നീടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.. സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ നാരായണും ശരദും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ മണ്ഡലങ്ങളില്‍ വികസനം കൊണ്ടുവരാനാണ് സര്‍ക്കാരിനെ പിന്തുണച്ചതെന്ന് എം.എല്‍.എമാര്‍ പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മദ്ധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ബി.ജെ.പിയുടെ ഭീഷണി അത്ര നിസാരമായി കാണാനാകില്ല.’എല്ലാദിവസവും ബി.ജെ.പി പറയാറുണ്ട് ഞങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാല്‍ ഇന്ന് സഭയില്‍ രണ്ട് എം.എല്‍.എമാര്‍ ഞങ്ങളുടെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു”- മുഖ്യമന്ത്രി കമല്‍നാഥ് ട്വീറ്റ് ചെയ്തു,
Post Your Comments