ലക്നോ: യുിപയില് കഴിഞ്ഞിരുന്ന ഗുംനാമി ബാബ നേതാജി സുഭാഷ് ചന്ദ്രബോസ് ആണോ എന്ന് ഉറപ്പിക്കാനാകില്ലെന്ന് ജസ്റ്റി വിഷ്ണു സഹായ് കമ്മീഷന്. ചൊവ്വാഴ്ച്ച യുപി മന്ത്രിസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുംനാമി ബാബയും നേതാജിയും തമ്മിലുള്ള സാമ്യം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ട് വിശ്വസിക്കാത്ത ഒരു വിഭാഗം യുപിയില്‍ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സ്വാമി നേതാജിയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. 2016 ല്‍ ഇക്കാര്യം അന്വേഷിക്കാനായി രൂപീകരിച്ച കമ്മീഷന്റെ കണ്ടെത്തലുകളാണ് മന്ത്രിസഭയക്ക് കൈമാറിയിരിക്കുന്നത്.
അതേസമയം ബാബയും നേതാജിയും തമ്മിലുള്ള ചില സാമ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി ഭാഷകള്‍ ഇരുവരും ഒഴുക്കോടെ സംസാരിക്കുമായിരുന്നു. നേതാജിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ബാബ ഇഷ്ടപ്പെട്ടിരുന്നെന്നും കമ്മീഷന് പറയുന്നു. നേതാജിയെ പോലെ തന്നെ ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഗുംനാമി ബാബയുമെന്നും വിഷ്ണു സഹായ് കമ്മീഷന് സൂചിപ്പിക്കുന്നു. ബാബ
സുഭാഷ് ചന്ദ്രബോസ് ആണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടാകുന്നതുവരെ ഗുംനാമി ബാബ ഫൈസാബാദിലെ വീട്ടില്‍ തുടര്‍ന്നെന്നും അതിന് ശേഷം അദ്ദേഹം അവിടം വിടുകയായിരുന്നെന്നും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. 1985ലാണ് ബാബ അന്തരിക്കുന്നത്.
അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എസ്പി സര്‍ക്കാര്‍ 2016 ലാണ് ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷന് രൂപാകരിച്ചത്. ഗുംനാമി ബാബ നേതാജിയാണെന്ന സംശയം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിച്ചായിരുന്നു ഇത്.
Post Your Comments